കളി കഴിഞ്ഞപ്പോള്‍...

ക്രിക്കറ്റ് കളി കഴിഞ്ഞപ്പോൾ അല്പനേരം വിശ്രമിക്കാമെന്ന് ക്രിസ്റ്റിക്കും കൂട്ടുകാർക്കും തോന്നി. കുറച്ചു സമയം പള്ളിപ്പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു. പിന്നീട് അരികത്തുള്ള കനാലിന്റെ തീരത്തു കൂടി പതുക്കെ പതുക്കെ നടന്നു. കനാലിൽ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.

കനാൽവെള്ളത്തിൽ കുളിച്ച് കളിക്കാമെന്ന് പോൾ പറഞ്ഞു. ആന്റണിയും ജസ്റ്റിനും പിന്താങ്ങി. ഉടനെ തന്നെ ക്രിസ്റ്റി അവന്റെ അപ്പൻ പറഞ്ഞ ഒരു കാര്യം ഓർത്തു. അവൻ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. ”കനാൽ വെള്ളം അഴുക്കു നിറഞ്ഞ വെള്ളമാണ്. കളിക്കരുത്. നമുക്ക് രോഗങ്ങളുണ്ടാകും.”

”ആരാണ് കനാൽവെള്ളം മലിനമാക്കിയത്?” ജസ്റ്റിൻ ചോദിച്ചു. ക്രിസ്റ്റി പറഞ്ഞു, ”നമ്മളൊക്കെതന്നെ.”

അപ്പൻ പറഞ്ഞ കാര്യം ക്രിസ്റ്റി അവരോടു പറഞ്ഞു. ”നമ്മളും നമ്മുടെ നാട്ടുകാരും കൂടി വെള്ളം മലിനമാക്കി. സർവമാലിന്യങ്ങളും നമ്മൾ കനാലിലേക്കാണ് എറിഞ്ഞു കളയുന്നത്. പിന്നെ വെള്ളം ചീത്തയാകാതിരിക്കുമോ?”

”ഓ, വീട്ടിലെ സെർവന്റിനെയാണോ നീ ആന്റി എന്നു വിളിക്കുന്നത്! അവരുടെ വീട്ടിലാണോ കളിക്കാൻ ആഗ്രഹം?”

”ലീലാന്റി സഹായിക്കുന്നതുകൊണ്ടാ വീട്ടിലെ ജോലികൾ സമയത്തു തീരുന്നതെന്നാ അമ്മ പറയുന്നത്. അല്ലെങ്കിൽ ജോലി കഴിഞ്ഞുവന്നിട്ട് അമ്മതന്നെ എല്ലാ പണിയും ചെയ്യേണ്ടിവരും. ഞങ്ങളുടെ വീട്ടിലുള്ളവരെപ്പോലെതന്നെയാ ലീലാന്റിയും അഭിച്ചേട്ടനുമൊക്കെ, പിന്നെന്താ?”

ഇവാന്റെ സംസാരം കേട്ട് ആദർശ് അത്ഭുതത്തോടെ നിന്നു. വീട്ടിലെ പണികൾക്കു സഹായിക്കുന്ന ചേച്ചിയുടെ പേര് തനിക്കറിഞ്ഞുകൂടെന്ന് ഓർത്തപ്പോൾ അവന് ചമ്മൽ തോന്നി. ഇവാൻ എത്ര സ്‌നേഹത്തോടെയാണ് ലീലാന്റിയെയും അഭിച്ചേട്ടനെയും കുറിച്ച് പറഞ്ഞത്. ഇവാൻ ഈശോയെ സ്‌നേഹിക്കുന്ന നല്ല കുട്ടിയാണെന്ന് സൺഡേ സ്‌കൂൾ ക്ലാസിലെ സിസ്റ്റർ തലേ ഞായറാഴ്ച പറഞ്ഞതു വെറുതെയല്ല. അതുകൊണ്ടുതന്നെയായിരിക്കും എല്ലാവരെയും സ്‌നേഹിക്കാൻ കഴിയുന്നത്. തന്റെ ഉള്ളിലിരുന്ന് ഒരു മൃദുസ്വരം അങ്ങനെ പറയുന്നതുപോലെ ആദർശിനു തോന്നി.